ADVERTISEMENT

സന ∙ ആഭ്യന്തരയുദ്ധം തുടരുന്ന യെമനിൽ, തലസ്ഥാനമായ സനയിൽനിന്ന് ആറു വർഷത്തെ ഇടവേളയ്ക്കു ശേഷം യാത്രാവിമാന സർവീസ് പുനരാരംഭിച്ചു. ഐക്യരാഷ്ട്ര സംഘടന ഇടപെട്ട് വെടിനിർത്തൽ നടപ്പാക്കിയതിനെത്തുടർന്നാണിത്. ജോർദാൻ തലസ്ഥാനമായ അമ്മാനിലേക്കുള്ള വിമാനത്തിൽ രോഗികളുൾപ്പെടെ 151 യാത്രക്കാരാണ് ഉണ്ടായിരുന്നത്.

ജോർദാനിലേക്കും ഈജിപ്തിലേക്കും ആഴ്ചയിൽ 2 വിമാനങ്ങൾ സർവീസ് നടത്തണമെന്നാണു വെടിനിർത്തൽ കരാറിലുള്ളത്. വിദേശരാജ്യങ്ങളിൽ ചികിത്സ തേടാനായി വിമാന സർവീസ് പുനരാരംഭിക്കുന്നതു കാത്ത് 3 ലക്ഷം രോഗികളാണു യെമനിലുള്ളത്. ഹൂതി വിമതർ 2014 ൽ പിടിച്ചെടുത്ത സനയിൽ 6 കൊല്ലമായി വിമാനത്താവളം അടഞ്ഞുകിടക്കുകയായിരുന്നു. 

English Summary: First commercial flight in 6 years leaves Yemen's capital

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com