ADVERTISEMENT

ജറുസലം ∙ പലസ്തീൻ – അമേരിക്കൻ മാധ്യമപ്രവർത്തക ഷിറീൻ അബു അഖ്‌ലയുടെ മൃതദേഹം വഹിച്ചുള്ള വിലാപയാത്രയ്ക്കുനേരെ ഇസ്രയേൽ പൊലീസ് നടത്തിയ ലാത്തിച്ചാർജിനെതിരെ രാജ്യാന്തര പ്രതിഷേധം. പലസ്തീനിലെ 12 ക്രൈസ്തവ വിഭാഗങ്ങളുടെ കൂട്ടായ്മ അതിക്രമത്തെ അപലപിച്ചു. 

വെള്ളിയാഴ്ച കിഴക്കൻ ജറുസലമിലെ സെന്റ് ജോസഫ് ആശുപത്രിയിൽനിന്നാണ് ഗ്രീക്ക്–മെൽകൈറ്റ് മംഗളവാർത്ത കത്തീഡ്രലിലേക്കു മൃതദേഹപേടകം ചുമന്നുകൊണ്ടുള്ള വിലാപയാത്ര പുറപ്പെട്ടത്. പലസ്തീൻ പതാകകൾ വീശി ആയിരങ്ങൾ പങ്കെടുത്ത വിലാപയാത്ര തടഞ്ഞ പൊലീസ് മൃതദേഹ പേടകം ചുമന്നവരെ അടക്കം മർദിച്ചു. രാജ്യാന്തര നിയമങ്ങൾ ലംഘിച്ച ഇസ്രയേൽ പൊലീസിന്റെ നടപടി മതസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും ജറുസലം പാത്രിയർക്കീസ് ആർച്ച് ബിഷപ് പീർബാറ്റിസ്റ്റ പിസബല്ല പ്രസ്താവിച്ചു.

കഴിഞ്ഞ ബുധനാഴ്ച അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിനിൽ സംഘർഷം റിപ്പോർട്ട് ചെയ്യുന്നതിനിടെ ഇസ്രയേൽ പൊലീസിന്റെ വെടിയേറ്റാണു അൽ ജസീറ ടിവി റിപ്പോർട്ടറായ ഷിറീൻ കൊല്ലപ്പെട്ടത്. കിഴക്കൻ ജറുസലമിൽ ജനിച്ച ഷിറീനു യുഎസ് പൗരത്വമുണ്ട്.

English Summary: International protest against Israel police lathicharge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com