ഉത്തര കൊറിയ: ഒരാഴ്ച കൊണ്ട് 20 ലക്ഷം കോവിഡ്; 7.4 ലക്ഷം പേർ ക്വാറന്റീനിൽ

covid_covid-19-test
SHARE

സോൾ ∙ ഉത്തര കൊറിയയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായതായി ഭരണാധികാരി കിം ജോങ് ഉൻ പ്രഖ്യാപിച്ച ശേഷം ഒരാഴ്ച കൊണ്ട് രോഗബാധിതരുടെ എണ്ണം 20 ലക്ഷം അടുത്തു. 63 പേർ മരിച്ചു. 7.4 ലക്ഷം പേർ നിലവിൽ ക്വാറന്റീനിലുണ്ട്. കോവിഡ് പ്രതിരോധത്തിനായി ദക്ഷിണ കൊറിയയുടെയും യുഎസിന്റെയും സഹായവാഗ്ദാനം ഉത്തര കൊറിയ നിരസിച്ചതായാണു റിപ്പോർട്ടുകൾ. 

പ്രതിരോധമാർഗങ്ങളെക്കുറിച്ച് പത്രം, ടിവി, റേഡിയോ തുടങ്ങിയവ വഴി അധികൃതർ ബോധവൽക്കരണം നടത്തുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന രാജ്യത്ത് കോവിഡ് പരിശോധനാ കേന്ദ്രങ്ങളുടെ കുറവും മരുന്നുകളുടെ ക്ഷാമവും മാത്രമല്ല, ആശുപത്രികളിൽ ഐസിയു സൗകര്യങ്ങളുടെ അപര്യാപ്തതയും രൂക്ഷമാണ്. 

English Summary: Covid surge in North Korea

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

35 ന്റെ ചെറുപ്പത്തിൽ കോട്ടയത്തെ മുത്തച്ഛൻ ഓട്ടോറിക്ഷ

MORE VIDEOS
FROM ONMANORAMA