ADVERTISEMENT

കീവ് ∙ മരിയുപോളിൽ ഇതുവരെ 1730 യുക്രെയ്ൻ സൈനികർ കീഴടങ്ങിയതായി റഷ്യ അറിയിച്ചു. ഇവരെ യുദ്ധത്തടവുകാരായി രേഖപ്പെടുത്തിയാണു ഉരുക്കുഫാക്ടറിയിൽനിന്ന് ഒഴിപ്പിച്ചത്. കീഴടങ്ങിയ സൈനികരുടെ പേരും വിവരങ്ങളും മനുഷ്യാവകാശ സംഘടനയായ റെഡ് ക്രോസിന്റെ പ്രവർത്തകർ ശേഖരിക്കുന്നുണ്ട്. ഫാക്ടറിയിലുണ്ടായിരുന്ന അസോവ് ബറ്റാലിയൻ അംഗങ്ങളിൽ പകുതിപ്പേരും കീഴടങ്ങിയതായാണു റിപ്പോർട്ടുകൾ.

യുക്രെയ്ൻ തലസ്ഥാനമായ കീവിൽ യുഎസ് എംബസി പ്രവർത്തനം പുനരാരംഭിച്ചു. യുക്രെയ്നിലേക്കുള്ള പുതിയ യുഎസ് അംബാസഡറായി ബ്രിജറ്റ് ബ്രിങ്കിന്റെ നാമനിർദേശം സെനറ്റ് ഇന്നലെ അംഗീകരിച്ചു.

നാറ്റോ സൈനികസഖ്യത്തിൽ അംഗമാകാൻ അപേക്ഷ നൽകിയിരിക്കുന്ന ഫിൻലൻഡ്, സ്വീഡൻ നേതാക്കൾ ഇന്നലെ വൈറ്റ്ഹൗസിലെത്തി യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി ചർച്ച നടത്തി. അംഗത്വ അപേക്ഷ എതിർക്കുമെന്നു തുർക്കി ആവർത്തിച്ചു. 

Content Highlight: Russia, Ukraine, Ukraine Crisis, Russia-Ukraine War

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com