ലണ്ടൻ∙ യൂറോപ്പിലും വിവിധ രാജ്യങ്ങളിലും കുരങ്ങുപനി (മങ്കിപോക്സ്) റിപ്പോർട്ട് ചെയ്ത സംഭവങ്ങൾ 100 കടന്നു. 85 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. ബ്രിട്ടനിൽ 20 പേരിൽ കുരങ്ങുപനി സ്ഥിരീകരിച്ചു. സ്പെയിനിൽ സ്ഥിരീകരിച്ച കേസുകൾ 30 ആയി. 20 പേർ നിരീക്ഷണത്തിലാണ്. പോർച്ചുഗൽ: 23, ഇറ്റലി: 3 ബൽജിയം: 3, ജർമനി, ഫ്രാൻസ്, സ്വീഡൻ, നെതർലൻഡ്സ്: ഓരോന്നു വീതം. ഓസ്ട്രേലിയയിൽ 2 പേർക്ക് രോഗം സ്ഥിരീകരിച്ചു.
യുഎസിൽ മാസച്യുസിറ്റ്സിൽ ഒരാൾക്കു സ്ഥിരീകരിച്ചു. കാനഡയിൽ 2 പേർക്കും. ക്യുബെക്കിൽ 17 പേർക്ക് വൈറസ് ബാധ സംശയിക്കുന്നു. ഒരിടത്തും മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. ഈ രോഗത്തിനു ഫലപ്രദമായ വാക്സീനുകൾ ലോകത്തുണ്ട്.
English Summary: Monkey pox spreading in europe