വാട്സാപ് ബിസിനസ് അക്കൗണ്ടുകൾക്ക് പുതിയ സേവനങ്ങൾ

whatsapp-logo
SHARE

ന്യൂഡൽഹി∙ ബിസിനസ് അക്കൗണ്ട് ഉപയോക്താക്കൾക്ക് മെസേജിങ് സുഗമമാക്കാനായി ക്ലൗഡ് അധിഷ്ഠിത സേവനങ്ങൾ നൽകാൻ വാട്സാപ്. ഫെയ്സ്ബുക്, വാട്സാപ്, ഇൻസ്റ്റഗ്രാം സേവനങ്ങളുടെ മാതൃകമ്പനിയായ മെറ്റ പ്ലാറ്റ്ഫോംസ് സംഘടിപ്പിച്ച കോൺഫറൻസിൽ സിഇഒ മാർക്ക് സക്കർബർഗാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 

ഡവലപ്പർമാർക്ക് ഈ സേവനം ഉപയോഗിച്ച് തങ്ങളുടെ ആവശ്യത്തിനനുസരിച്ച് മെസേജിങ് രീതികൾ പരിഷ്കരിക്കാം. നിലവിൽ വാട്സാപ്പിന് ഉപയോക്തൃസേവന ചാറ്റിനും മറ്റുമായി എപിഐ സേവനമുണ്ട്. ഇതുവഴി മെറ്റയ്ക്ക് വരുമാനവുമുണ്ട്. 

പെയ്ഡ് സർവീസായി ചില സേവനങ്ങൾ വാട്സാപ് ബിസിനസ് ഉപയോക്താക്കൾക്കായി നൽകാൻ‍ പദ്ധതിയുണ്ടെന്നും സക്കർബർഗ് അറിയിച്ചു. 10 ഉപകരണങ്ങളിൽ വരെ ചാറ്റ് ഒരേസമയം നിയന്ത്രിക്കാനുള്ള സൗകര്യം, വെബ്സൈറ്റുകൾക്കായി പ്രത്യേക ‘ക്ലിക്ക് ടു ചാറ്റ്’ ലിങ്കുകൾ തുടങ്ങിയവയാണ് ഇത്. 

English Summary: New services for whatsapp business accounts

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

താരമൂല്യം കൊണ്ടുമാത്രം സിനിമ ഹിറ്റാവില്ല ! Pritviraj Sukumaran | Kaduva Movie

MORE VIDEOS
FROM ONMANORAMA