ADVERTISEMENT

കൊളംബോ ∙ കടക്കെണിയിലായ ശ്രീലങ്ക ഭക്ഷണം അടക്കമുള്ള അവശ്യവസ്തുക്കൾ വാങ്ങാൻ പണം കണ്ടെത്താനായി പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു. പെട്രോളിന് 420 രൂപയും (92 ഇന്ത്യൻ രൂപ) ഡീസലിന് 400 രൂപയും (88 ഇന്ത്യൻ രൂപ) ആണ് പുതുക്കിയ വില. പെട്രോളിന് 24%, ഡീസലിന് 38% വർധനയാണ് വരുത്തിയത്. 

രാജ്യത്തെ പെട്രോൾ പമ്പുകളിൽ കടുത്ത ഇന്ധന ക്ഷാമം തുടരുകയാണ്. സർക്കാർ ഓഫിസുകളിൽ അത്യാവശ്യം വേണ്ട ജീവനക്കാർ ഒഴികെയുള്ളവർക്ക് വർക് അറ്റ് ഹോം ഏർപ്പെടുത്തി. 

ഇതിനിടെ, ഇന്ത്യൻ മഹാസമുദ്രത്തിലെ മാന്നാർ പ്രദേശത്ത് എണ്ണ ഖനനം ചെയ്യുന്നതിന്റെ സാധ്യതകൾ പഠിക്കാൻ സർക്കാർ തീരുമാനിച്ചു. രാജ്യത്തിന് 60 വർഷത്തേക്കു വേണ്ട എണ്ണ– പ്രകൃതിവാതക നിക്ഷേപം ഇവിടെയുണ്ടെന്ന് 2011 ൽ കണ്ടെത്തിയിരുന്നു. 

എണ്ണ ഇറക്കുമതി ചെയ്യാൻ എക്സിം ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് 50 കോടി യുഎസ് ഡോളർ കടമെടുക്കാൻ സർക്കാർ തീരുമാനിച്ചു. എക്സിം ബാങ്ക് നേരത്തെ 50 കോടി ഡോളറും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 20 കോടി ഡോളറും എണ്ണ ഇറക്കുമതിക്കായി നൽകിയിരുന്നു. 

ശ്രീലങ്കയ്ക്ക് കൂടുതൽ ധനസഹായം നൽകാമെന്ന് അമേരിക്കൻ വികസന ഏജൻസിയായ യുഎസ് എയ്ഡ് വാഗ്ദാനം ചെയ്തു. ഏജൻസി അധികൃതർ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുമായി ചർച്ച നടത്തി. 

English Summary: Sri Lanka Seeks $500 Million Loan From India For Fuel Costs Amid Crisis, planning to study oil exploration at Mannar Basin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com