ADVERTISEMENT

സോൾ ∙ ദക്ഷിണ കൊറിയയിലെ സോളിലും ജപ്പാനിലെ ടോക്കിയോയിലും സന്ദർശനങ്ങളും ഉച്ചകോടിയും പൂർത്തീകരിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ മടങ്ങിയതിനു പിന്നാലെ 3 മിസൈലുകൾ തൊടുത്ത് ഉത്തരകൊറിയ. തലസ്ഥാന നഗരമായ പ്യോങ്യാങ്ങിനു സമീപമുള്ള സുനാൻ ഏരിയയിൽ നിന്നായിരുന്നു ഇവ വിക്ഷേപിച്ചത്.

ഇക്കൂട്ടത്തിൽ ഉത്തരകൊറിയയുടെ ഏറ്റവും വലിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ ഹ്വാസോങ് 17 ഉണ്ടെന്നും അഭ്യൂഹമുണ്ട്. ആണവ പരീക്ഷണങ്ങളിൽ ഉപയോഗിക്കുന്ന ഒരു ഉപകരണത്തിന്റെ പരീക്ഷണവും ഉത്തര കൊറിയ നടത്തിയെന്ന് ദക്ഷിണ കൊറിയ ആരോപിച്ചു. ഇതിനു മറുപടിയെന്ന നിലയിൽ യുഎസ്, ദക്ഷിണ കൊറിയ സേനകളും സംയുക്ത മിസൈൽ പരീക്ഷണങ്ങളും സൈനികാഭ്യാസങ്ങളും നടത്തി.

English Summary: North Korea launches missiles

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com