ADVERTISEMENT

കൊളംബോ ∙ ഭക്ഷ്യക്ഷാമം അടക്കമുള്ള പ്രശ്നങ്ങളുടെ പേരിൽ പ്രകടനം നടത്തിയവർക്കെതിരെ അനുയായികൾ നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ട് മുൻപ്രധാനമന്ത്രി മഹിന്ദ രാജപക്സെയുടെ പൊലീസ് 3 മണിക്കൂർ ചോദ്യം ചെയ്തു. ഈ മാസം 9ന് നടന്ന കലാപത്തിൽ 10 പേർ കൊല്ലപ്പെടുകയും 200 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

സിഐഡി വിഭാഗമാണ് മഹിന്ദയുടെ വസതിയിലെത്തി ചോദ്യം ചെയ്തത്. മകനും മുൻമന്ത്രിയുമായ നമൽ രാജപക്സെയെയും ചോദ്യം ചെയ്തിരുന്നു. ഭരണകക്ഷിയായ എസ്എൽപിപിയുടെ 3 അംഗങ്ങളെ കഴിഞ്ഞയാഴ്ച  ചോദ്യം ചെയ്തിരുന്നു. നേരത്തെ അറസ്റ്റിലായ 2 നേതാക്കൾ റിമാൻഡിലാണ്. ജപ്പാനിൽ നിന്ന് സാമ്പത്തികസഹായം ലഭിക്കുമെന്നും ഇതിനായി നടന്നുവരുന്ന ചർച്ചകൾ അതിവേഗം ഫലമണിയുമെന്നും പ്രസിഡന്റ് ഗോട്ടബയ രാജപക്സെ പ്രതീക്ഷ പ്രകടിപ്പിച്ചു.

Enlgish Summary: Former Sri Lankan PM Mahinda Rajapaksa questioned by CID

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com