ADVERTISEMENT

ഓസ്റ്റിൻ (യുഎസ്) ∙ ടെക്സസിലെ യുവാൽഡിയിലുള്ള റോബ് സ്കൂളിൽ കഴിഞ്ഞ ദിവസം യുവാവ് നടത്തിയ വെടിവയ്പിൽ മരിച്ച അധ്യാപിക ഇർമ ഗാർസിയയുടെ (48) ഭർത്താവ് ജോ ഗാർസിയ (50) ഹൃദയസ്തംഭനം മൂലം മരിച്ചു. ഇന്നലെ രാവിലെ ഇർമയുടെ കുഴിമാടത്തിൽ പൂക്കൾ അർപ്പിച്ചു വീട്ടിൽ തിരിച്ചെത്തിയപ്പോഴാണു മരണം സംഭവിച്ചത്. 

ഭാര്യയുടെ മരണം ജോയ്ക്ക് വലിയ ആഘാതമായിരുന്നു. ഇവർ വിവാഹിതരായിട്ട് 24 വർഷമായി. 4 മക്കളുണ്ട്. ഇർമ മികച്ച അധ്യാപികയ്ക്കുള്ള ട്രിനിറ്റി പ്രൈസ് ജേതാവാണ്. സാൽവദോർ റാമോസ് എന്ന പതിനെട്ടുകാരനാണ് വെടിവയ്പ് നടത്തിയത്. നാലാം ക്ലാസിലുള്ള 19 വിദ്യാർഥികളും ഇർമയുൾപ്പെടെ 2 അധ്യാപകരും കൊല്ലപ്പെട്ടു. അക്രമിയെ പൊലീസ് വധിച്ചു.

English Summary: Broken hearted husband dies after wife slain in Texas rampage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com