വെസ്റ്റ് ബാങ്കിൽ 3 പലസ്തീൻകാർ കൊല്ലപ്പെട്ടു

west-bank
ഫയൽ ചിത്രം
SHARE

ജറുസലം ∙ വെസ്റ്റ് ബാങ്കിലെ ജെനിനിൽ ഇസ്രയേൽ സേനാ നടപടിയിൽ 3 പലസ്തീൻകാർ കൊല്ലപ്പെട്ടു. 8 പേർക്കു പരുക്കേറ്റു. വർധിച്ചുവരുന്ന അക്രമങ്ങൾ തടയുന്നതിനായി ജെനിൻ പട്ടണത്തിൽ രണ്ടിടത്ത് നടത്തിയ റെയ്ഡിനിടെ പലസ്തീൻ സംഘം ആക്രമിച്ചെന്നും തിരിച്ചുള്ള വെടിവയ്പിൽ 3 പേർ കൊല്ലപ്പെട്ടെന്നും ഇസ്രയേൽ സേനാ തലവൻ ലഫ്.ജന.എവിവ് കൊവാഹി പറഞ്ഞു. 

ഇസ്‍ലാമിക് ജിഹാദ് എന്ന സംഘത്തിൽ പെട്ടവരാണ് കൊല്ലപ്പെട്ടത്. അധിനിവേശക്കാരെ ചെറുക്കുന്നതിനിടെ 3 പേർ രക്തസാക്ഷികളായതായി സംഘടനയുടെ പ്രസ്താവനയിൽ പറയുന്നു.

English Summary: 3 Palestinians killed in West Bank

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA