ഫ്രഞ്ച് പാർലമെന്റ് തിരഞ്ഞെടുപ്പ്: ഭൂരിപക്ഷമില്ലാതെ മക്രോ സഖ്യം

Emmanuel-Macron-2
ഇമ്മാനുവൽ മക്രോ
SHARE

പാരിസ് ∙ ഇന്നലെ നടന്ന രണ്ടാം ഘട്ട പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഇമ്മാനുവൽ മക്രോയുടെ ‘എൻസോംബ്ല്’ സഖ്യം മുന്നിലെത്തുമെങ്കിലും കേവല ഭൂരിപക്ഷം (289 സീറ്റ്) നഷ്ടമാകുമെന്ന് എക്സിറ്റ് പോളുകൾ. പ്രകടമായ ഇടതുതരംഗത്തിനിടെ, മക്രോയുടെ മിതവാദി പാർട്ടി നയിക്കുന്ന സഖ്യത്തിന് 577 അംഗ നാഷനൽ അസംബ്ലിയിൽ 260 സീറ്റ് വരെ ലഭിച്ചേക്കും. ഇടത്–പരിസ്ഥിതിവാദി സഖ്യത്തിന് 190 സീറ്റ് വരെയാണു പ്രവചിക്കുന്നത്. 

English Summary: French election: Macron loses absolute majority in parliament in 'democratic shock'

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA