ലൈംഗികാതിക്രമക്കേസ്: ഓസ്കർ ജേതാവ് പോൾ ഹാഗിസ് അറസ്റ്റിൽ

paul-haggis
പോൾ ഹാഗിസ്
SHARE

റോം ∙ ഓസ്കർ ജേതാവായ കനേഡിയൻ സംവിധായകനും തിരക്കഥാകൃത്തുമായ പോൾ ഹാഗിസ് (69) ഇറ്റലിയിൽ ലൈംഗികാതിക്രമക്കേസിൽ അറസ്റ്റിലായി. തെക്കൻ ഇറ്റലിയിലെ ഒസ്തൂണിയിൽ സ്ത്രീയെ ലൈംഗികമായി കടന്നാക്രമിച്ചുവെന്നാണു പരാതി. സ്ത്രീക്കു പരുക്കേറ്റതായും പറയുന്നു. ആരോപണം നിഷേധിച്ച സംവിധായകൻ അന്വേഷണവുമായി സഹകരിക്കുമെന്നും വ്യക്തമാക്കി.

ഹോളിവുഡ് ഹിറ്റായ ‘മില്യൻ ഡോളർ ബേബി’യുടെ തിരക്കഥ ഹാഗിസിന്റേതാണ്. ‘ക്രാഷി’ന്റെ തിരക്കഥയിൽ പങ്കാളിയായി. ഈ സിനിമയ്ക്കാണ് ഓസ്കർ ലഭിച്ചത്. ചലച്ചിത്രോത്സവത്തിൽ പങ്കെടുക്കാനാണു ഹാഗിസ് ഇറ്റലിയിലെത്തിയത്. പരാതിക്കാരിയുടെ മൊഴിയെടുക്കൽ പൂർത്തിയാകും വരെ ഒസ്തൂണിയിൽ ഹാഗിസിനെ വീട്ടുതടങ്കിലാക്കി.

English Summary: Oscar winning director Paul Haggis booked for sexual misconduct

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA