വയസ്സ് 91; റൂപ്പർട്ട് മർഡോക്കിന് വിവാഹമോചനം

rupert-murdoch-and-jerry-hall
റൂപ്പർട്ട് മർഡോക്, ജെറി ഹാൾ (ഫയൽ ചിത്രം)
SHARE

വാഷിങ്ടൻ ∙ മാധ്യമ ചക്രവർത്തിയും 91 വയസ്സുകാരനുമായ റൂപ്പർട്ട് മർഡോക് നാലാം ഭാര്യയുമായി വേർപിരിയുന്നു. നടിയും മോഡലുമായ ജെറിഹാളും ഫോക്സ് കോർപറേഷൻ ചെയർമാൻ മർഡോക്കും പിരിയുകയാണെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. 6 വർഷത്തെ ദാമ്പത്യത്തിനു ശേഷമാണ് വിവാഹമോചനം. 

ഫോക്സ് ന്യൂസ് ചാനലും വാൾസ്ട്രീറ്റ് ജേണലുമുൾപ്പെടെയുള്ള പ്രസിദ്ധീകരണങ്ങളുടെ ഉടമസ്ഥരാണ് മർഡോക്കിന്റെ ഫോക്സ് കോർപറേഷൻ. വിവാഹമോചനം കമ്പനിയുടെ ഉടമസ്ഥതയെയോ ഓഹരി ഘടനയെയോ ബാധിക്കില്ല. 

എയർഹോസ്റ്റസായിരുന്ന പട്രീഷ്യ ബുക്കറാണ് മർഡോക്കിന്റെ ആദ്യ ഭാര്യ.1966 ൽ ഇരുവരും പിരിഞ്ഞു. ഇതിൽ ഒരു മകളുണ്ട്. പിന്നീട് സ്കോട്ടിഷ് പത്രപ്രവർത്തക അന്ന മർഡോക്ക് മാനെ വിവാഹം ചെയ്തു. 1999 ൽ പിരിഞ്ഞു. ഇതിൽ 3 മക്കളുണ്ട്. ബിസിനസ് രംഗത്തുള്ള വെൻഡി ഡാങ്ങാണ് മർഡോക്കിന്റെ മൂന്നാം ഭാര്യ. ഈ ബന്ധം 14 വർഷം നീണ്ടുനിന്നു. 2014 ൽ പിരിഞ്ഞു. ഇതിൽ 2 കുട്ടികൾ.

English Summary: Rupert Murdoch and wife Jerry Hall getting divorce

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

താരമൂല്യം കൊണ്ടുമാത്രം സിനിമ ഹിറ്റാവില്ല ! Pritviraj Sukumaran | Kaduva Movie

MORE VIDEOS
FROM ONMANORAMA