മോദിക്ക് മ്യൂണിക്കിൽ ഊഷ്മള വരവേൽപ്

PTI06_26_2022_000049B
കുഞ്ഞുനമസ്കാരം... ജി7 ഉച്ചകോടിക്കായി ജർമനിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ മ്യൂണിക്കിൽ ഇന്ത്യൻ വംശജയായ കുരുന്ന് അഭിവാദ്യം ചെയ്യുന്നു.
SHARE

മ്യൂണിക് ∙ ജി7 ഉച്ചകോടിക്കായി ജർമനിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു മ്യൂണിക്കിൽ ഊഷ്മള വരവേൽപ്. വിമാനത്താവളത്തിൽ പ്രസിദ്ധമായ ബവേറിയൻ ബാൻഡിന്റെ സ്വാഗതസംഗീതം പ്രധാനമന്ത്രിയെ വരവേറ്റു. ദേശീയപതാകകൾ കയ്യിലേന്തിയും ‘ഭാരത് മാതാ കീ ജയ്’ വിളിച്ചും മോദിയെ വരവേൽക്കാൻ എത്തിയ ഇന്ത്യക്കാരെ പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു. 

വൈകിട്ട് മ്യൂണിക്കിൽ നടന്ന പ്രത്യേക ചടങ്ങിൽ പ്രധാനമന്ത്രി ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു. ഇന്നലത്തെ തീയതി ഓർമിപ്പിച്ചുകൊണ്ട് 1975ൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ഇതേ ദിവസമായിരുന്നെന്നു പറഞ്ഞ മോദി, ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിലെ കറുത്ത അധ്യായമായിരുന്നു അതെന്നും സൂചിപ്പിച്ചു. വിവിധ രംഗങ്ങളിൽ ഇന്ത്യ കൈവരിച്ച മുന്നേറ്റത്തെപ്പറ്റിയും മോദി പ്രസംഗത്തിൽ വിവരിച്ചു. പ്രസിദ്ധമായ ഔഡി എംഡോം ബാസ്കറ്റ്ബോൾ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ ജർമനിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇന്ത്യക്കാർ പങ്കെടുത്തു.

English Summary: Narendra Modi in Munich

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS