ADVERTISEMENT

ജൊഹാനസ്ബർഗ് ∙ ദക്ഷിണാഫ്രിക്കയിലെ തീരനഗരമായ ഈസ്റ്റ് ലണ്ടനിലെ നിശാക്ലബ്ബിലെ ആഘോഷത്തിനിടെ 22 പേർ മരിച്ചതു പൊലീസ് അന്വേഷിക്കുന്നു. പരീക്ഷ തീർന്നത് ആഘോഷിക്കാൻ ശനിയാഴ്ച രാത്രി ക്ലബ്ബിലെത്തിയ 18 വയസ്സിൽ താഴെയുള്ള കൗമാരക്കാരെയാണു മരിച്ചനിലയിൽ കണ്ടത്. മരണകാരണം വ്യക്തമല്ല. ആരുടെയും മൃതദേഹത്തിൽ സാരമായ പരുക്കുകൾ കാണാനില്ല. മൃതദേഹങ്ങൾ മേശകൾക്കും കസേരകൾക്കും ഇടയിൽ ചിതറിക്കിടക്കുകയായിരുന്നുവെന്നു പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. തിക്കിലും തിരക്കിലും പെട്ടാണു മരണമെന്നു സംശയമുണ്ട്. പോസ്റ്റ്മോർട്ടം പൂർത്തിയായാലേ മരണകാരണം വ്യക്തമാകൂ എന്നു പൊലീസ് പറഞ്ഞു.

English Summary: Shooting in South Africa night club

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com