ഷോപ്പിങ് മാളിൽ റഷ്യൻ മിസൈൽ: 13 മരണം

ukraine-fire
യുക്രെയ്നിലെ പോൾട്ടാവയിലുള്ള ക്രെമെൻചുക്കിൽ, റഷ്യൻ മിസൈൽ ആക്രമണത്തിൽ തീപിടിച്ച ഷോപ്പിങ് മാൾ. ചിത്രം: റോയിട്ടേഴ്സ്
SHARE

കീവ് ∙ യുക്രെയ്നിലെ ക്രെമൻചുക് നഗരത്തിലെ ഷോപ്പിങ് മാളിൽ റഷ്യൻ മിസൈലാക്രമണം. 13 പേർ മരിച്ചതായും 50 പേർക്കു പരുക്കേറ്റതായും യുക്രെയ്ൻ അറിയിച്ചു. മിസൈൽ പതിക്കുമ്പോൾ ആയിരത്തിലേറെപ്പേർ മാളിനകത്തുണ്ടായിരുന്നു. 

കിഴക്കൻ യുക്രെയ്നിലെ റഷ്യയുടെ സൈനിക മുന്നേറ്റം തുടരുന്നു. ലുഹാൻസ്ക് പ്രവിശ്യയിലെ അവസാന നഗരമായ ലിസിഷാൻസ്കും റഷ്യ പിടിച്ചു. പടിഞ്ഞാറൻ മേഖലയിലെ സ്ളോവ്യാൻസ്ക് നഗരം ലക്ഷ്യമാക്കി അവർ ആക്രമണം തുടങ്ങി. 

English Summary: More than a dozen killed in Russian attack on Ukraine mall

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS