സിറിയയിൽ യുഎസ് ആക്രമണം: അൽഖായിദ നേതാവിനെ വധിച്ചു

terrorist-representative-image-1
പ്രതീകാത്മക ചിത്രം
SHARE

ബെയ്റൂട്ട് ∙ സിറിയയിൽ യുഎസ് സഖ്യ സേന നടത്തിയ ഡ്രോൺ ആക്രമണത്തിൽ അൽ ഖായിദ ബന്ധമുള്ള ഹോറസ് അൽ ദിൻ ഗ്രൂപ്പിലെ മുതിർന്ന നേതാവ‌് അബൂഹംസ അൽ യെമനി കൊല്ലപ്പെട്ടു. ഇദ്‌ലിബ് പ്രവിശ്യയിൽ തിങ്കളാഴ്ച രാത്രി അബൂഹംസ തനിച്ചു ബൈക്കിൽ പോകുമ്പോഴാണ് ഡ്രോൺ ആക്രമണമുണ്ടായത്.

വടക്കുപടിഞ്ഞാറൻ സിറിയയിൽ ഇദ്‌ലിബ് കേന്ദ്രമാക്കി അൽഖായിദ വിഭാഗങ്ങൾ വീണ്ടും ശക്തി പ്രാപിക്കുന്ന സാഹചര്യത്തിലാണ് യുഎസ് ആക്രമണം. മേഖലയിലെ ശക്തരായ തീവ്രവാദി വിഭാഗമാണു ഹോറസ് അൽ ദിൻ. 

English Summary: Al Qaeda leader killed in Syria

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS