എൽമോ (ജർമനി) ∙ യുക്രെയ്ൻ യുദ്ധം മൂലം ഉടലെടുത്ത ആഗോള ഭക്ഷ്യപ്രതിസന്ധി പരിഹരിക്കാനായി 450 കോടി ഡോളർ ഈ വർഷം ചെലവഴിക്കുമെന്ന് വികസിത രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ജി7 ഉച്ചകോടി വാഗ്ദാനം ചെയ്തു. യുക്രെയ്നിൽനിന്നും റഷ്യയിൽനിന്നുമുള്ള ധാന്യ കയറ്റുമതി നിലച്ചതോടെയാണു വിവിധരാജ്യങ്ങളിലായി 32.3 കോടി ജനങ്ങൾ ഭക്ഷ്യക്ഷാമത്തിലേക്കു നീങ്ങുന്നത്. ഗോതമ്പു കയറ്റുമതി പുനരാരംഭിക്കാനായി കരിങ്കടലിലെ യുക്രെയ്ൻ തുറമുഖങ്ങൾ എത്രയും വേഗം തുറന്നുകൊടുക്കണമെന്ന് ഉച്ചകോടി റഷ്യയോട് ആവശ്യപ്പെട്ടു.
യുക്രെയ്ൻ ആക്രമണത്തിന്റെ പേരിൽ റഷ്യയെ ശിക്ഷിക്കാനായി റഷ്യൻ ക്രൂഡിന് വില നിയന്ത്രണം ഏർപ്പെടുത്താനും റഷ്യൻ സ്വർണം വിലക്കാനും ഉച്ചകോടി തീരുമാനിച്ചു. എന്നാൽ, യുദ്ധം 3 മാസം പിന്നിട്ടതോടെ ആഗോളതലത്തിൽ ഗുരുതരമായ ഭക്ഷ്യ പ്രതിസന്ധിയുണ്ട്. യുക്രെയ്നിന് സൈനിക,സാമ്പത്തിക പിന്തുണ തുടരാനും ജി7 തീരുമാനിച്ചു.
English Summary: G7 summit concludes