ADVERTISEMENT

ബർലിൻ ∙ രണ്ടാം ലോകയുദ്ധകാലത്ത് നാത്​സി തടങ്കൽപ്പാളയത്തിൽ നടന്ന കൂട്ടക്കുരുതിക്ക് കൂട്ടുനിന്നതിന്റെ പേരിൽ 101 വയസ്സുള്ളയാൾക്ക് ശിക്ഷ. 3518 പേരുടെ കൂട്ടക്കൊലയ്ക്ക് അന്ന് നാത്​സി ഗാർഡ് ആയി ജോലി ചെയ്യവെ ഒത്താശ ചെയ്തുവെന്ന് കണ്ടെത്തിയാണ് എസ്.ജോസഫ് എന്നയാളെ 5 വർഷത്തെ തടവിന് ശിക്ഷിച്ചത്.

താൻ ഗാർഡ് ആയല്ല, കൃഷിക്കാരനായാണ് ജോലി ചെയ്തതെന്ന ജോസഫിന്റെ വാദം കോടതി അംഗീകരിച്ചില്ല. ബർലിനു സമീപമുള്ള ക്യാംപിൽ 1942 മുതൽ 1945 വരെ ഇയാൾ നാത്​സി പാർട്ടിയുടെ പാരാമിലിറ്ററി വിഭാഗത്തിൽ ജോലി ചെയ്തിരുന്നതായി കോടതി കണ്ടെത്തി. കൂട്ടക്കുരുതിയെ ഇയാൾ പിന്തുണച്ചതായും തെളിഞ്ഞു. പ്രതിയുടെ പ്രായാധിക്യം കാരണം ഒരു ദിവസം 2 മണിക്കൂർ വീതം മാത്രമാണ് വിചാരണ നടന്നത്.

English Summary: Germany: former Nazi guard, 101, jailed for aiding murder

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com