ADVERTISEMENT

പെഷാവർ ∙ പോളിയോ വാക്സീൻ നൽകുന്ന സംഘത്തിലെ 2 പൊലീസുകാർ അടക്കം 3 പേരെ പാക്കിസ്ഥാനിലെ വടക്കൻ വസീറിസ്ഥാനിൽ അക്രമികൾ വെടിവച്ചു കൊന്നു. അഫ്ഗാനിസ്ഥാൻ അതിർത്തിയിലെ വസീറിസ്ഥാനിൽ ഈ വർഷം 9 പോളിയോ കേസുകൾ റിപ്പോർട്ട് ചെയ്തതോടെയാണ് ഓരോ വീട്ടിലും കയറി വാക്സീൻ നൽകാൻ ആരോഗ്യപ്രവർത്തകരെ നിയോഗിച്ചത്.

പൊലീസുകാർ ആരോഗ്യപ്രവർത്തകർക്കു സുരക്ഷ നൽകാൻ ഒപ്പമുണ്ടായിരുന്നവരാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. പോളിയോ വാക്സീൻ നൽകാനെത്തുന്നവരെ ആക്രമിക്കുന്നത് പാക്കിസ്ഥാനിൽ പതിവാണ്.  രാജ്യത്തെ 4.3 കോടി കുഞ്ഞുങ്ങൾക്കു വാക്സീൻ നൽകാനുള്ള ദൗത്യം മേയിലാണ് പാക്കിസ്ഥാൻ ആരംഭിച്ചത്.

English Summary: Militants in Pakistan attack polio vaccination team

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com