ADVERTISEMENT
Kim Phuc | Vietnam War | Nick Ut (AP Photo)
നാപ്പാം ബോംബിങ്ങിനെത്തുടർന്ന് പൊള്ളലേറ്റ് അലറിക്കരഞ്ഞ് വരുന്ന കിം ഫുക്ക്. എപി ഫൊട്ടോഗ്രാഫർ നിക് ഉട്ട് 1972 ജൂൺ 8ന് എടുത്ത ചിത്രം.

മിയാമി (യുഎസ്) ∙ വിയറ്റ്നാം യുദ്ധം തന്ന വേദനകൾ ഇനി കിം ഫുക്കിന്റെ ഹൃദയത്തിൽ മാത്രം ശേഷിക്കും. ഫൊട്ടോഗ്രഫർ നിക് ഉട്ട് വിയറ്റ്‌നാമിൽ പകർത്തിയ യുദ്ധചിത്രത്തിലെ ‘നാപാം പെൺകുട്ടി’ 59–ാം വയസ്സിൽ യുഎസിലെ മിയാമിയിൽ ചികിത്സ പൂർത്തിയാക്കി. പൊള്ളൽപാടുകൾക്കുള്ള പന്ത്രണ്ടാമത്തേതും അവസാനത്തേതുമായ ലേസർ തെറപ്പിയാണു ചൊവ്വാഴ്ച കഴിഞ്ഞത്. ബോംബ് കരിച്ച ശരീരകോശങ്ങളെല്ലാം മിയാമി ഡെർമറ്റോളജി ആൻഡ് ലേസർ ഇൻസ്റ്റിറ്റ്യൂട്ടിലെ ചികിത്സയിലൂടെ നീക്കം ചെയ്തു. 

Kim Phuc | Vietnam War | (Photo by GEOFFROY VAN DER HASSELT / AFP)
പാരിസിൽ യുനെസ്കോ ആസ്ഥാനത്തെത്തിയ കിം ഫുക്. 2019 ഒക്ടോബർ 4ലെ ചിത്രം. (Photo by GEOFFROY VAN DER HASSELT / AFP)

വിയറ്റ്നാം ചിത്രം ഉട്ടിന് പുലിറ്റ്സർ പുരസ്കാരം നേടിക്കൊടുത്തെങ്കിൽ, ബോംബുവർഷത്തിൽ ശരീരം പൊള്ളിയ കിം ഫുക്കിന് ലോകം പ്രശസ്തിയും അതിലേറെ സ്നേഹവും സമ്മാനിച്ചു. നാപാം ബോംബു വീണിടത്തുനിന്ന് ശരീമാസകലം പൊള്ളലുമായി ഓടിയ അന്നത്തെ 9 വയസ്സുകാരി വേദനശമനം നേടുന്ന വേളയിൽ ഉട്ടും മിയാമിയിൽ എത്തി. 

napalm-girl
കിം ഫുക് മയാമിയിൽ പൊള്ളൽപാടുകൾക്കുള്ള അവസാന ലേസർ തെറപ്പി പൂർത്തിയാക്കുന്നു.
Kim Phuc | Vietnam War | (Photo by JIJI PRESS / JIJI PRESS / AFP)
ജപ്പാനിലെ ഐച്ചിയിൽ നഗോയയിൽ ഒരു യോഗത്തിൽ പങ്കെടുക്കുന്ന കിം ഫുക്. 2013 ഏപ്രിൽ 13ലെ ചിത്രം. (Photo by JIJI PRESS / JIJI PRESS / AFP)

1972 ജൂണിൽ വിയറ്റ്നാമിലെ ഗ്രാമത്തിൽ ബോംബു വീണ ആ ദിനം ഫോട്ടോയെടുത്തുകഴിഞ്ഞു നിക് ഉട്ട് തന്നെയുമെടുത്ത് ആശുപത്രിയിലേക്ക് ഓടുകയായിരുന്നെന്ന്, ഫൊട്ടോഗ്രാഫർക്കൊപ്പം സ്മരണകൾ പങ്കിട്ട ഫുക് ഓർമിച്ചു. ആശുപത്രിക്കാർ ആദ്യം ചികിത്സ നിഷേധിച്ചതിനെക്കുറിച്ച് ഉട്ടും. ആ ബാലിക മരിച്ചാൽ പടം പിറ്റേന്നത്തെ പത്രങ്ങളുടെ ഒന്നാം പേജിൽ അച്ചടിച്ചു വരുമെന്ന് ഉട്ട് വ്യക്തമാക്കിയപ്പോൾ ഡോക്ടർമാർ ചികിത്സിക്കാൻ തയാറാകുകയായിരുന്നു. ഫുക് ഇപ്പോൾ താമസം കാനഡയിലാണ്. 

English Summary: ‘Napalm girl' in iconic Vietnam war photo gets final skin treatment 50 years later in the US

Kim Phuc | Vietnam War | (Photo by Sebastian Kahnert / dpa / AFP)
കിഴക്കൻ ജർമനിയിൽ ഡ്രെസ്ഡെനിൽ സെംപെറോപെറിൽ രാജ്യാന്തര സമാധാന പുരസ്കാരം സ്വീകരിച്ച ശേഷം കിം ഫുക്. (Photo by Sebastian Kahnert / dpa / AFP)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com