കീവ് ∙ യുക്രെയ്നിലെ ഒഡേസയിൽ ജനവാസമേഖലയിൽ റഷ്യ നടത്തിയ മിസൈലാക്രമണത്തിൽ 21 പേർ മരിച്ചു. മിസൈൽ പതിച്ച 14 നില അപ്പാർട്മെന്റിന്റെ ഒരു ഭാഗം തകർന്നടിഞ്ഞു. ഇന്നലെ പുലർച്ചെ ഒരു മണിയോടെയുണ്ടായ ആക്രമണത്തിൽ സമീപത്തെ കെട്ടിടങ്ങൾക്കും നാശമുണ്ടായി. പരുക്കേറ്റ 41 പേർ ചികിത്സയിലാണ്.
ജനവാസമേഖയിൽ ആക്രമണം നടത്തിയിട്ടില്ലെന്ന് റഷ്യൻ സൈന്യം അറിയിച്ചു. കഴിഞ്ഞ ദിവസം ഷോപ്പിങ് മാളിൽ റഷ്യൻ മിസൈൽ പതിച്ചു 19 പേരാണു കൊല്ലപ്പെട്ടത്.
English Summary: Russian missile attack in ukraine