ADVERTISEMENT

ഷിക്കാഗോ ∙ യുഎസ് സ്വാതന്ത്ര്യദിനാഘോഷ റാലിക്കിടെയുണ്ടായ വെടിവയ്പിൽ 6 പേർ മരിച്ചു. ഗുരുതര പരുക്കേറ്റ 24 പേർ ആശുപത്രിയിലാണ്. ഹൈലാൻഡ് പാർക്ക് നഗരത്തിലാണു സംഭവം. അക്രമിയെ കണ്ടെത്താനായില്ല.

firing-usa
യുഎസിലെ ഹൈലാൻഡ് പാർക്കിൽ സ്വാതന്ത്ര്യദിനാഘോഷ റാലിക്കിടെ വെടിവയ്പുണ്ടായിടത്ത് നിലയുറപ്പിച്ച പൊലീസ് ഉദ്യോഗസ്ഥർ.

മേയ് 14ന് ന്യൂയോർക്കിലെ ബഫലോയിലുള്ള സൂപ്പർമാർക്കറ്റിൽ 10 പേരും മേയ് 24ന് ടെക്സസിലെ സ്കൂളിൽ 19 കുട്ടികളും 2 അധ്യാപകരും കൊല്ലപ്പെട്ട ശേഷം ഈ വർഷം കൂടുതൽ മരണമുണ്ടായ വെടിവയ്പാണ് ഇന്നലത്തേത്. അതിനിടെ, ഇന്നലെ പുലർച്ചെ കലിഫോർണിയയിലെ സാക്രമെന്റോയിൽ നൈറ്റ് ക്ലബ്ബിലുണ്ടായ വെടിവയ്പിൽ ഒരാൾ മരിച്ചു. നാലു പേർക്കു പരുക്കുണ്ട്.

English Summary: Chicago independence day parade shooting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com