ADVERTISEMENT

ലണ്ടൻ ∙ ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ വിദേശകാര്യ മന്ത്രി ലിസ് ട്രസ് മുന്നിലെന്ന് അഭിപ്രായ സർവേ. ഇന്ത്യൻ വംശജനായ മുൻ ധനമന്ത്രി ഋഷി സുനക്കും ലിസ് ട്രസും തമ്മിലാണ് മത്സരം. 

കൺസർവേറ്റീവ് പാർട്ടി എംപിമാർക്കിടയിൽ നടന്ന തിരഞ്ഞെടുപ്പിൽ ഋഷി ആയിരുന്നു മുന്നിൽ. എംപിമാരിൽ 137 പേർ ഋഷിയെ പിന്തുണച്ചപ്പോൾ ലിസിന് 113 വോട്ടാണ് ലഭിച്ചത്. ഓഗസ്റ്റ് 4 മുതൽ സെപ്റ്റംബർ 4 വരെ പാർട്ടി അംഗങ്ങൾക്കിടയിൽ നടക്കുന്ന വോട്ടെടുപ്പിൽ ഇവരിലൊരാളെ പാർട്ടി നേതാവായും പ്രധാനമന്ത്രിയായും തിരഞ്ഞെടുക്കും. കൺസർവേറ്റീവ് പാർട്ടിയിലെ 730 അംഗങ്ങൾക്കിടയിൽ ‘യൂഗവ്’ നടത്തിയ പുതിയ സർവേയിൽ ലിസിന് ഋഷിയെക്കാൾ 24 പോയിന്റ് ലീഡുണ്ട്. 

English Summary: Liz Truss holds lead over Rishi Sunak in race to become UK prime minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com