ചാൾസിന്റെ‌ സംഘടനയ്ക്ക് ബിൻ ലാദൻ കുടുംബത്തിന്റെ‌ ‌സംഭാവന

prince-charles-afp
ചാൾസ് രാജകുമാരൻ. Photo: Andrew Milligan / POOL / AFP
SHARE

ലണ്ടൻ ∙ ചാൾസ് രാജകുമാരൻ സ്ഥാപിച്ച ദ് പ്രിൻസ് ഓഫ് വെയ്ൽസ് ചാരിറ്റബിൾ ഫണ്ട് 2013ൽ അൽ ഖായിദ തലവൻ ഉസാമ ബിൻ ലാദന്റെ കുടുംബത്തിൽനിന്ന് 10 ലക്ഷം പൗണ്ട് സംഭാവന സ്വീകരിച്ചതായി റിപ്പോർട്ട്. ബിൻ ലാദന്റെ അർധസഹോദരൻ ബക്കർ ലണ്ടനിൽ ചാൾസ് രാജകുമാരനുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ ആയിരുന്നു ഇത്. 

പണം തിരികെ നൽകണമെന്ന് അടുത്ത ഉപദേശകർ പറഞ്ഞെങ്കിലും സ്വീകരിച്ചില്ല. എന്നാൽ, പണം സ്വീകരിക്കാനുള്ള തീരുമാനമെടുത്തത് സന്നദ്ധസംഘടനയുടെ ട്രസ്റ്റികളാണെന്നും രാജകുമാരനു നേരിട്ട് പങ്കില്ലെന്നുമാണു വിശദീകരണം.

English Summary: Prince Charles accepted donation from Osama Bin Laden's family, claims report

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}