അഭ്യൂഹങ്ങൾക്കു വിരാമം; ചൈനാഭീഷണി വകവയ്ക്കാതെ പെലോസി തയ്‌വാനിൽ

nancy-pelosi-twitter
നാൻസി പെലോസി തയ്‌വാനിലെത്തിയപ്പോൾ. (ചിത്രം. twitter.com/SpeakerPelosi)
SHARE

തായ്പെയ് ∙ അഭ്യൂഹങ്ങൾക്കു വിരാമമിട്ട് യുഎസ് ജനപ്രതിനിധിസഭ സ്പീക്കർ നാൻസി പെലോസി തയ്‌വാനിൽ വിമാനമിറങ്ങി. ഏഷ്യ സന്ദർശനത്തിന്റെ അവസാനഘട്ടമായി, ഇന്നലെ വൈകിട്ട് പെലോസി തയ്‌വാനിലെത്തിയത് ചൈനയുടെ രോഷം ക്ഷണിച്ചുവരുത്തി.

പെലോസിയുടെ സന്ദർശനത്തിന് വലിയ വില കൊടുക്കേണ്ടി വരുമെന്ന് ചൈന ആവർത്തിച്ചു. ചൈനയുടെ ആഭ്യന്തരവിഷയത്തിൽ യുഎസ് ഇടപെടരുതെന്നും ആവശ്യപ്പെട്ടു. മുൻകൂട്ടി പ്രഖ്യാപിക്കാതെയാണ് പെലോസിയുടെ സന്ദർശനം. തയ്‌വാൻ പ്രസിഡന്റ് സായ് ഇങ്‍വെൻ ഉൾപ്പെടെ നേതാക്കളുമായും ജനപ്രതിനിധികളുമായും കൂടിക്കാഴ്ചയ്ക്കു ശേഷം ഇന്നു മടങ്ങും.

ജനാധിപത്യത്തിനു പിന്തുണ നൽകുന്നതിന്റെ ഭാഗമായാണ് യുഎസ് ജനപ്രതിനിധി സഭാംഗങ്ങളുടെ സംഘം തയ്‌വാനിലെത്തിയതെന്ന് പെലോസി അറിയിച്ചു. ഇന്ത്യ–പസിഫിക് മേഖലയിലെ സമാധാന അന്തരീക്ഷം ഉറപ്പുവരുത്തുന്നതിനുള്ള എല്ലാ ശ്രമങ്ങൾക്കും യുഎസിന്റെ പിന്തുണയുണ്ടെന്നും അവർ പറഞ്ഞു. 

nancy-pelosi
യുഎസ് ജനപ്രതിനിധിസഭ സ്പീക്കർ നാൻസി പെലോസി തയ്‌വാന്റെ തലസ്ഥാനം തായ്പെയിയിൽ ഇന്നലെ വിമാനമിറങ്ങിയപ്പോൾ.

English Summary: Nancy Pelosi Lands In Taiwan, Tweets Backing Island's Democracy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}