പിൻഗാമിയാകാൻ സെയ്ഫ് അൽ ആദിൽ; ഉസാമ ബിൻ ലാദന്റെ മുൻ സുരക്ഷാമേധാവി

ayman-al-zawahiri-and-saif-al-adel
അയ്മൻ അൽ സവാഹിരി, സെയ്ഫ് അൽ ആദിൽ
SHARE

കാബൂൾ ∙ സവാഹിരി കൊല്ലപ്പെട്ടതോടെ അൽ ഖായിദയുടെ നേതൃപദവിയിലെത്തുന്നത് സ്ഥാപകനേതാവു കൂടിയായ സെയ്ഫ് അൽ ആദിലെന്നു സൂചന. ഈജിപ്തുകാരനായ മുൻ സൈനിക ഉദ്യോഗസ്ഥൻ 1980 കളിൽ മക്തബ് അൽ ഖിദ്മത് എന്ന സംഘടനയിലൂടെയാണ് പേരെടുത്തത്. ഈജിപ്ഷ്യൻ ഇസ്‌ലാമിക ജിഹാദ് വഴി സവാഹിരിയുമായും ഉസാമ ബിൻ ലാദനുമായും അടുത്തു. ഉസാമയുടെ സുരക്ഷാ മേധാവിയായി. 

സൊമാലിയയിലെ മൊഗദിഷുവിൽ യുഎസ് സൈനികർക്കു നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് 1993 മുതൽ യുഎസിന്റെ നോട്ടപ്പുള്ളിയാണ്. അന്ന് അദ്ദേഹത്തിന് 30 വയസ്സ്. സൊമാലിയ ആക്രമണത്തിനു ശേഷം അൽ ആദിലിന്റെ താവളം ഇറാനാണ്.

English Summary: Saif al Adel may become successor to Ayman al- Zawahiri

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}