കോപ്റ്റർ തകർന്ന് പാക്ക് ജനറൽ ഉൾപ്പെടെ 6 മരണം

pakistan-twitter
ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചവർ. (Photo: Twitter/ @OfficialDGISPR)
SHARE

കറാച്ചി ∙ പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിടെ ഹെലികോപ്റ്റർ തകർന്ന് പാക്കിസ്ഥാൻ സൈനിക ജനറലും 5 മുതിർന്ന ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. ബലൂചിസ്ഥാൻ പ്രവിശ്യയിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചിരുന്ന കമാൻഡർ ലഫ്. ജനറൽ സർഫറാസ് അലി ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച 

കോപ്റ്റർ ലസ്ബേല മലനിരകൾക്കു സമീപമാണു തകർന്നുവീണത്. മോശം കാലാവസ്ഥയാണ് അപകടകാരണമെന്നാണു നിഗമനം. കഴിഞ്ഞ ഒക്ടോബറിൽ ഐഎസ്ഐ തലവനായി പരിഗണിക്കപ്പെട്ട ആളാണ് ജനറൽ സർഫറാസ് അലി. കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ അംജദ് ഹനീഫ് ആണ് കൊല്ലപ്പെട്ട മറ്റൊരു പ്രമുഖൻ.

തിങ്കളാഴ്ച വൈകുന്നേരം 5:10 ന് ഉത്തലിൽ നിന്ന് പറന്നുയർന്ന കോപ്റ്റർ 6:05 ന് കറാച്ചിയിൽ ഇറങ്ങേണ്ടതായിരുന്നു. ഇടയ്ക്ക് എയർ ട്രാഫിക് കൺട്രോളുമായുള്ള ബന്ധം നഷ്ടപ്പെട്ടു.

English Summary: Pakistan’s senior general, 5 other officers killed in helicopter crash during flood work

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മോദി മോടി പിടിപ്പിച്ച പുതിയ പാർലമെന്റിൽ

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA