ബെയ്ജിങ് ∙ തയ്‌വാനിൽ സന്ദർശനം നടത്തിയ യുഎസ് ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസിക്കും കുടുംബാംഗങ്ങൾക്കും ഉപരോധം ഏർപ്പെടുത്തി ചൈന. ഏതെല്ലാം ഉപരോധങ്ങളാണു ചുമത്തിയതെന്നു വ്യക്തമല്ല. കഴിഞ്ഞ ദിവസം തയ്‌വാനു ചുറ്റും നടത്തിയ നാവികാഭ്യാസത്തിനിടെ മിസൈലുകൾ തൊടുത്ത നടപടി അപലപനീയമാണെന്ന് യുഎസ് ആഭ്യന്തര സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു.
English Summary: China Sanctions US House Speaker Nancy Pelosi Over Taiwan Visit