ADVERTISEMENT

മോസ്കോ ∙ യുഎസുമായി തടവുകാരുടെ കൈമാറ്റം സ്വകാര്യമായി ചർച്ച ചെയ്യാൻ തയാറാണെന്ന് റഷ്യ. വിഖ്യാത യുഎസ് ബാസ്കറ്റ് ബോൾ താരവും 2 തവണ ഒളിംപിക്സ് മെഡൽ ജേതാവുമായ ബ്രിട്നി ഗ്രൈനർക്ക് ലഹരിമരുന്നു കേസിൽ 9 വർഷം റഷ്യൻ കോടതി ജയിൽശിക്ഷ വിധിച്ചതിനു പിന്നാലെയാണു പ്രഖ്യാപനം. നയതന്ത്ര വഴികളിലൂടെ ചർച്ചകൾക്കു തയാറാണെന്ന് യുഎസ് ആഭ്യന്തര സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു. 

യുക്രെയ്ൻ യുദ്ധം തുടങ്ങുന്നതിന് ഒരാഴ്ചമുൻപ്, ഫെബ്രുവരി 17നാണു ബ്രിട്നി മോസ്കോ വിമാനത്താവളത്തിൽ അറസ്റ്റിലായത്. ഇവരുടെ പക്കൽ നിന്ന് ഹഷീഷ് കണ്ടെടുത്തു. ഔഷധമായി ഹഷീഷ് ഉപയോഗിക്കാൻ ബ്രിട്നിക്ക് യുഎസിൽ അനുമതിയുണ്ട്. എന്നാൽ റഷ്യയിൽ ഇത് അനുവദനീയമല്ല. സമീപകാല യുഎസ്–റഷ്യ നയതന്ത്രത്തിലെ പ്രധാന ചർച്ചാവിഷയമായി ബ്രിട്നി ഗ്രൈനർ കേസ് മാറി. റഷ്യയിൽ തടവിലുള്ള യുഎസ് മറീൻ പോൾ വെലാനിനെയും വിടണമെന്ന് യുഎസ് ആവശ്യപ്പെടുന്നുണ്ട്. 

ഇതിനിടെ റഷ്യൻ ആയുധക്കടത്തുകാരൻ വിക്ടർ ബൗട്ടിനെ, ബ്രിട്ട്നിക്കും വെലാനും പകരമായി വിട്ടയയ്ക്കാമെന്ന് യുഎസ് സമ്മതിച്ചതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇതിനു പുറമേ ജർമനിയിൽ കൊലപാതക്കുറ്റത്തിനു ജയിലിലുള്ള വാഡിം ക്രാസിക്കോവിനെയും വിട്ടയയ്ക്കണമെന്നാണു റഷ്യയുടെ ആവശ്യം. 

English Summary: Russian court sentences US basketball star Brittney Griner to nine years in jail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com