യുക്രെയ്നിൽ ആണവനിലയത്തിന് നേരെ വീണ്ടും ആക്രമണം

HIGHLIGHTS
  • പരസ്പരം പഴിചാരി യുക്രെയ്നും റഷ്യയും
Volodymyr Zelensky (Photo by Sergei SUPINSKY / AFP)
യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി (Photo by Sergei SUPINSKY / AFP)
SHARE

കീവ് ∙ യുക്രെയ്നിൽ റഷ്യൻ നിയന്ത്രണത്തിലുള്ള പ്രദേശത്തെ സാപോറീഷ്യ ആണവനിലയത്തിനുനേരെ വീണ്ടും ആക്രമണം. റഷ്യ ഷെല്ലാക്രമണം നടത്തിയതായി യുക്രെയ്നും യുക്രെയ്നാണ് ആക്രമണം നടത്തിയതെന്ന് റഷ്യയും പരസ്പരം ആരോപിച്ചു. യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയമാണിത്. കഴിഞ്ഞ വെള്ളിയാഴ്ചയും ആക്രമണം ഉണ്ടായിരുന്നു.

ആണവ ഇന്ധനം 174 സംഭരണികളിലായി സൂക്ഷിച്ചിരുന്നിടത്താണ് റഷ്യയുടെ റോക്കറ്റുകൾ പതിച്ചതെന്ന് യുക്രെയ്നിന്റെ ആണവ കമ്പനിയായ എനർഗോആറ്റം അറിയിച്ചു. കഴിഞ്ഞ മാർച്ചിൽ യുദ്ധത്തിന്റെ തുടക്കത്തിൽ തന്നെ റഷ്യൻ സേന സാപോറീഷ്യ പിടിച്ചെങ്കിലും യുക്രെയ്ൻ സാങ്കേതികവിദഗ്ധരാണ് നിലയത്തിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നത്. ആക്രമണത്തിൽ രാജ്യാന്തര ആണവോർജ ഏജൻസി ആശങ്ക പ്രകടിപ്പിച്ചു.

English Summary: Ukraine power plant shelled again

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}