ADVERTISEMENT

കീവ് ∙ യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയമായ സാപോറീഷ്യയിലെ പോരാട്ടം ആശങ്ക ഉയർത്തുന്നു. കഴിഞ്ഞ വ്യാഴാഴ്ച നിലയത്തിനുനേരെ 5 വട്ടം ഷെല്ലാക്രമണമുണ്ടായെന്നാണ് റിപ്പോർട്ട്. റഷ്യയും യുക്രെയ്നും പരസ്പരം പഴിചാരുന്നതിനിടെ, ആണവനിലയത്തിൽനിന്നു പിന്മാറാൻ റഷ്യൻസേനയോട് പാശ്ചാത്യശക്തികൾ ആവശ്യപ്പെട്ടു. പ്രദേശത്തെ സൈനികമുക്തമേഖലയായി പ്രഖ്യാപിക്കണമെന്ന് ഐക്യരാഷ്ട്രസംഘടനയും ആവശ്യപ്പെട്ടു. എന്നാൽ, റഷ്യ പ്രതികരിച്ചിട്ടില്ല.

തെക്കൻ യുക്രെയ്നിലെ നീപ്രോ നദീതീരത്ത് സ്ഥിതി ചെയ്യുന്ന ആണവനിലയം കഴിഞ്ഞ മാർച്ചിലാണ് റഷ്യൻസേന പിടിച്ചെടുത്തത്. നദിക്ക് അക്കരെയുള്ള പ്രദേശങ്ങൾ യുക്രെയ്ൻ സേനയുടെ നിയന്ത്രണത്തിലും. സാപോറീഷ്യയും തൊട്ടടുത്തുള്ള ഖേർസൻ പ്രവിശ്യയും തിരിച്ചു പിടിക്കാനുള്ള തീവ്രശ്രമത്തിലാണു യുക്രെയ്ൻ സേന. ആണവ ഇന്ധനം 174 സംഭരണികളിലായി സൂക്ഷിച്ചിരുന്നിടത്താണ് റോക്കറ്റുകൾ പതിച്ചതെന്നാണു റിപ്പോർട്ട്. സുരക്ഷ വിലയിരുത്താൻ രാജ്യാന്തര ആണവോർജ ഏജൻസി നിലയം സന്ദർശിക്കണമെന്നു യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് നിർദേശിച്ചു.

English Summary: Shell attack against nuclear plant in ukraine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com