ക്രൈമിയയിൽ വീണ്ടും സ്ഫോടനം; അട്ടിമറിയെന്ന് റഷ്യ

ukraine-building
തകർത്തെറിഞ്ഞ്: യുക്രെയ്നിലെ നിക്കോപോളിൽ റഷ്യൻ ഷെല്ലാക്രമണത്തിൽ തകർന്ന കെട്ടിടസമുച്ചയത്തിൽ നിന്ന് അവശിഷ്ടങ്ങൾ നീക്കുന്നു. ചിത്രം: എപി
SHARE

കീവ് ∙ എട്ടുവർഷമായി തങ്ങളുടെ നിയന്ത്രണത്തിലുള്ള ക്രൈമിയയിലെ സെനികകേന്ദ്രത്തിൽ സ്ഫോടനം നടന്നതിനു പിന്നിൽ അട്ടിമറിയാണെന്ന് റഷ്യ ആരോപിച്ചു. 

വടക്കൻ ക്രൈമിയയിലെ ജഹൻകോയിയിൽ റഷ്യൻ സൈനിക ഹെലികോറ്ററുകൾ സൂക്ഷിച്ചിരുന്ന കേന്ദ്രത്തിലാണ് പൊട്ടിത്തെറിയും തീപിടിത്തവും ഉണ്ടായത്. 2 പേർക്കു പരുക്കേറ്റു. മയസ്കോയി, അസോവ്സ്കോയി ഗ്രാമങ്ങളിൽനിന്ന് 3000 പേരെ ഒഴിപ്പിച്ചു. 

ക്രൈമിയയിലെ സാക്കി വ്യോമതാവളത്തിൽ കഴിഞ്ഞയാഴ്ച സ്ഫോടനം നടന്നിരുന്നു. 2 സംഭവങ്ങളിലും പങ്കുണ്ടെന്ന് യുക്രെയ്ൻ പരസ്യമായി സമ്മതിച്ചിട്ടില്ല. 

ഇതിനിടെ, യുക്രെയ്നിൽ ആണവായുധങ്ങളോ രാസായുധങ്ങളോ പ്രയോഗിക്കേണ്ട ആവശ്യമില്ലെന്ന് റഷ്യൻ പ്രതിരോധ മന്ത്രി പറഞ്ഞു. സപൊറീഷ ആണവപ്ലാന്റ് ആക്രമിച്ചുള്ള ‘റഷ്യൻ ഭീകരത’യെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയുമായുള്ള ഫോൺ സംഭാഷണത്തിൽ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി അപലപിച്ചു. 

ഏഷ്യയി‍ൽ സംഘർഷം സൃഷ്ടിക്കാൻ യുഎസ് ശ്രമം നടത്തുകയാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ആരോപിച്ചു. യുഎസ് ജനപ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസിയുടെ തയ്‌വാൻ സന്ദർശനം പരാമർശിച്ചായിരുന്നു ഇത്.

Content Highlight: Russia, Ukraine, Ukraine Crisis, Russia-Ukraine War

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}