ADVERTISEMENT

യാങ്കൂൺ ∙ മ്യാൻമറിൽ പട്ടാളം പുറത്താക്കിയ ജനകീയനേതാവ് ഓങ് സാൻ സൂ ചിയെ (77) അഴിമതിക്കേസിൽ കോടതി 6 വർഷത്തേക്കു കൂടി ശിക്ഷിച്ചു. നിലവിൽ രാജ്യദ്രോഹക്കുറ്റം അടക്കമുള്ള കേസുകളിൽ 11 വർഷത്തെ ശിക്ഷ അനുഭവിച്ചുവരികയാണ് നൊബേൽ ജേതാവു കൂടിയായ സൂ ചി. ‌സർക്കാർ ഭൂമി വിലകുറച്ച് വാടകയ്ക്കു കൊടുത്തു എന്നാണ് കേസ്. കേസുകൾ കെട്ടിച്ചമച്ചതെന്നാണ് സൂ ചി കോടതിയിൽ പറഞ്ഞത്. 

അടുത്ത വർഷം നടത്തുമെന്ന് പട്ടാളഭരണകൂടം പ്രഖ്യാപിച്ച തിരഞ്ഞെടുപ്പിൽനിന്ന് സൂ ചിയെ അകറ്റിനിർത്തുന്നതിന്റെ ഭാഗം കൂടിയാണ് ഇപ്പോഴത്തെ കോടതിവിധികളെന്നാണു സൂചന. അഴിമതി മുതൽ തിരഞ്ഞെടുപ്പു ക്രമക്കേടുവരെ 190 വർഷം തടവുകിട്ടാൻ വകുപ്പുള്ള കേസുകളാണ് സൂ ചിയുടെമേൽ ചാർത്തിയിട്ടുള്ളത്. സൂ ചിയുടെ നേതൃത്വത്തിലുള്ള നാഷനൽ ലീഗ് ഫോർ ഡെമോക്രസിയുടെ മറ്റ് മുതിർന്ന നേതാക്കളും തടവിലാണ്. ഏതാണ്ട് 12,000 പേർ ഇപ്പോൾ തടവിലാക്കപ്പെട്ടിട്ടുണ്ട്.

English Summary: Myanmar leader Aung San Suu Kyi jailed for six more years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com