ADVERTISEMENT

ഹെറാത്ത് ∙ പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലെ ഹെറാത്തിൽ ഗുസാർഗാഹ് മസ്ജിദിൽ വെള്ളിയാഴ്ച പ്രാർഥനയ്ക്കിടെ നടന്ന സ്ഫോടനത്തിൽ പ്രമുഖ മതപണ്ഡിതൻ മുജിബുൽ റഹ്മാൻ അൻസാരി ഉൾപ്പെടെ 18 പേർ കൊല്ലപ്പെട്ടു. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. 

അഫ്ഗാനിലെങ്ങും അറിയപ്പെടുന്ന മതപണ്ഡിതനാണ് അൻസാരി. പാശ്ചാത്യ പിന്തുണയുള്ള മുൻ അഫ്ഗാൻ സർക്കാരുകളെ രൂക്ഷമായി വിമർശിച്ചിരുന്ന ഇദ്ദേഹം ഇപ്പോൾ ഭരണത്തിലുള്ള താലിബാനുമായി വളരെ അടുപ്പത്തിലാണ്. അഫ്ഗാനിലെ പ്രമുഖ വിഭാഗമായ സുന്നികളുടെ പള്ളിയിലാണ് സ്ഫോടനമെന്നതും ശ്രദ്ധേയം. മുൻപ് നടന്ന സ്ഫോടനങ്ങളിൽ ഏറെയും ഭീകര സംഘടനയായ ഇസ്‍ലാമിക് സ്റ്റേറ്റ് ന്യൂനപക്ഷ ഷിയ വിഭാഗക്കാരുടെ പള്ളികളിൽ നടത്തിയവയായിരുന്നു.

English Summary: 18 Killed, Including Top Cleric, After Huge Blast At Mosque In Afghanistan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com