ADVERTISEMENT

കാബൂൾ ∙ അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ റഷ്യൻ എംബസിയുടെ കവാടത്തിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 2 എംബസി ഉദ്യോഗസ്ഥർ അടക്കം 3 പേർ കൊല്ലപ്പെട്ടു. 10 പേർക്കു പരുക്കേറ്റു. എംബസിക്കുള്ളിൽ പ്രവേശിക്കുന്നതിനു മുൻപേ സുരക്ഷാഭടന്മാർ ചാവേറിനെ തിരിച്ചറിഞ്ഞു വെടിവച്ചുവീഴ്ത്തിയെങ്കിലും സ്ഫോടനം തടയാനായില്ല. കൊല്ലപ്പെട്ട 3 പേരിലൊരാൾ അഫ്ഗാൻ പൗരനാണ്. വീസ അപേക്ഷയുമായി എത്തിയ അഫ്ഗാൻ പൗരന്മാർക്കാണു പരുക്കേറ്റത്. 

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ താലിബാൻ അധികാരം പിടിച്ചശേഷം ഇത്തരത്തിലുള്ള ആദ്യ ആക്രമണമാണ്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരുമേറ്റിട്ടില്ല. 

റഷ്യ അടക്കം ചുരുക്കം ചില രാജ്യങ്ങളുടെ എംബസി മാത്രമേ കാബൂളിൽ തുറന്നുപ്രവർത്തിക്കുന്നുള്ളു. താലിബാനെ റഷ്യ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലെങ്കിലും അഫ്ഗാന് ആവശ്യമായ ഇന്ധനം അടക്കമുള്ളവ ഇറക്കുമതി ചെയ്യാനുള്ള ചർച്ചകൾ നടക്കുന്നുണ്ട്.

English Summary: Blast in russian embassy in Afghanistan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com