ADVERTISEMENT

1926 ഏപ്രിൽ 21: എലിസബത്ത് അലക്സാൻഡ്ര മേരി രാജകുമാരിയായി ലണ്ടനിൽ ജനനം. ജോർജ് ആറാമൻ രാജകുമാരന്റെയും എലിസബത്ത് രാജകുമാരിയുടെയും ആദ്യ മകൾ.

1936 ഡിസംബർ 10: പിതാവ് ജോർജ് ആറാമൻ രാജാവായതോടെ പത്താം വയസ്സിൽ എലിസബത്ത് കിരീടാവകാശിയായി.

1940 ഒക്ടോബർ 13: ബിബിസി ചിൽഡ്രൻസ് അവറിലൂടെ ആദ്യ പൊതുപ്രസംഗം.

1945 ഫെബ്രുവരി: രണ്ടാം ലോക യുദ്ധത്തിൽ പോരാടിയ ഓക്സിലറി ടെറിട്ടോറിയൽ സർവീസിൽ ഉപസേനാനിയായി നിയമിതയായി.

1947 നവംബർ 20: ഗ്രീക്ക്–ഡാനിഷ് രാജകുടുംബത്തിലെ ഫിലിപ്പ് മൗണ്ട്ബാറ്റനുമായി വിവാഹം

1948 നവംബർ 14: എലിസബത്തിനു ശേഷം കിരീടാവകാശിയായി ചാൾസ് രാജകുമാരൻ ജനിച്ചു.

1950 ഓഗസ്റ്റ് 15: മകൾ ആൻ രാജകുമാരി ജനിച്ചു.

queen-elizabeth-23

1952 ഫെബ്രുവരി 6: ജോർജ് ആറാമൻ രാജാവിന്റെ മരണത്തെത്തുടർന്ന് എലിസബത്ത് രാജ്ഞിയായി.

1960 ഫെബ്രുവരി 19: രണ്ടാമത്തെ മകൻ ആൻഡ്രൂ രാജകുമാരൻ ജനിച്ചു.

1964 മാർച്ച് 10: മൂന്നാമത്തെ മകൻ എഡ്വേഡ് രാജകുമാരൻ ജനിച്ചു.

2015 സെപ്റ്റംബർ 9: കൂടുതൽ കാലം ബ്രിട്ടന്റെ രാജ്ഞിയായിരുന്ന വിക്ടോറിയയുടെ റെക്കോർഡ് മറികടന്നു.

2021 ഏപ്രിൽ 9: ഭർത്താവ് ഫിലിപ്പ് രാജകുമാരൻ 99–ാം വയസ്സിൽ അന്തരിച്ചു.

2022 ഫെബ്രുവരി 6: ബ്രിട്ടിഷ് രാജസിംഹാസനത്തിൽ 70 വർഷം 

പൂർത്തിയാക്കി.

2022 സെപ്റ്റംബർ 8: സ്കോട്‌ലൻഡിലെ ബാൽമോറൽ കൊട്ടാരത്തിൽ അന്തരിച്ചു.

2022 സെപ്റ്റംബർ 19: സംസ്കാരം.

Content Highlight: Queen Elizabeth II 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com