മൂന്നാമതും പ്രസിഡന്റാകാൻ ഷി ചിൻപിങ്; പാർട്ടി കോൺഗ്രസിന് 2,296 പ്രതിനിധികൾ

1248-xi-jinping
ഷി ചിൻപിങ്
SHARE

ബെയ്ജിങ് ∙ അടുത്തമാസം 16നു നടക്കുന്ന പാർട്ടി കോൺഗ്രസിലേക്കു 2,296 പ്രതിനിധികൾ തിരഞ്ഞെടുക്കപ്പെട്ടതായി ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയെ ഉദ്ധരിച്ച് ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ചൈന പ്രസിഡന്റ് ഷി ചിൻ പിങ്ങിനെ സൈനിക അട്ടിമറിയിലൂടെ പുറത്താക്കിയെന്ന അഭ്യൂഹം വ്യാപിക്കുന്നതിനിടെയാണിത്. ഷി ചിൻ പിങ്ങിന്റെ മാർഗനിർദേശം അനുസരിച്ചാണ് 20 –ാം ദേശീയ കോൺഗ്രസിലേക്കുള്ള പ്രതിനിധികളെ തിരഞ്ഞെടുത്തതെന്നും കുറിപ്പിൽ പറയുന്നു. അഞ്ചു വർഷത്തിലൊരിക്കലാണ് പാർട്ടി കോൺഗ്രസ്.

അധികാരത്തിൽ 10 വർഷം പൂർത്തിയാക്കുന്ന ഷി ചിൻപിങ് അടുത്ത 5 വർഷത്തേക്കു കൂടി തുടരാൻ പാർട്ടി കോൺഗ്രസിൽ തീരുമാനമാകുമെന്നാണു സൂചന. മൂന്നാം വട്ടവും അധികാരത്തിൽ തുടരുന്നതിനായുള്ള ഭരണഘടനാഭേദഗതിക്കും പാർട്ടി കോൺഗ്രസ് അംഗീകാരം നൽകും. പാർട്ടിയിലെ 2 ഉന്നതർക്കെതിരെ അഴിമതിക്കേസുകളിൽ കഴിഞ്ഞദിവസം വധശിക്ഷ വിധിച്ചിരുന്നു. ഇതിനു പിന്നാലെയാണു ഷിയെ അട്ടിമറിച്ചെന്ന അഭ്യൂഹം പരന്നത്.

English Summary: China's Communist Party has elected delegates for congress

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}