ADVERTISEMENT

ബെയ്ജിങ് ∙ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിനെതിരെ രാഷ്ട്രീയ നീക്കം നടത്തി ​എന്നാരോപിച്ച് രാജ്യത്തെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥനു വധശിക്ഷ വിധിച്ചു. അഴിമതി, അധികാര ദുർവിനിയോഗം എന്നീ കുറ്റങ്ങൾക്ക് മുൻ നീതിന്യായ മന്ത്രി ഉൾപ്പെടെ മുതിർന്ന 2 ഉദ്യോഗസ്ഥർക്ക് കഴിഞ്ഞദിവസം വധശിക്ഷ വിധിച്ചിരുന്നു.

പൊതുസുരക്ഷാ മുൻ സഹമന്ത്രിയായിരുന്ന സൺ ലിജൂണിനെ (53) വധശിക്ഷയ്ക്ക് വിധിച്ചത്. ശിക്ഷ നടപ്പാക്കുന്നത് 2 വർഷത്തേക്കു മരവിപ്പിച്ചിട്ടുണ്ട്. സണിന്റെ രാഷ്ട്രീയാവകാശങ്ങൾ റദ്ദാക്കിയ ജിലിൻ പ്രവിശ്യയിലെ ഇന്റർമീഡിയറ്റ് കോടതി അദ്ദേഹത്തിന്റെ സ്വത്തുക്കൾ കണ്ടുകെട്ടുകയും ചെയ്തു. അഴിമതിക്കേസിൽ 5 മുൻ പൊലീസ് മേധാവികളെ ജയിലിൽ അടച്ചത് കഴിഞ്ഞയാഴ്ചയാണ്. 

സൺ ലിജൂൺ, ഷി ചിൻപിങ്

ഒക്ടോബർ 16ന് പാർട്ടി കോൺഗ്രസ് ആരംഭിക്കുന്നതിനു മുന്നോടിയായി, ഷിയുടെ അധീശത്വത്തിന് വെല്ലുവിളി ഉയർത്തുന്നവരെ നിഷ്കാസനം ചെയ്യാനുള്ള പദ്ധതിയുടെ ഭാഗമാണ് നടപടിയെന്നു കരുതുന്നു. 5 വർഷത്തിനിടയിൽ ചൈനയിൽ നടക്കുന്ന ഏറ്റവും വലിയ ശുദ്ധീകരണമാണ് ഇതെന്നാണ് റിപ്പോർട്ട്. 2012 ൽ അധികാരത്തിൽ വന്ന ഷി ജിൻപിങ് അഴിമതിക്കുറ്റം ചുമത്തി 5 ലക്ഷത്തിലേറെ ഉദ്യോഗസ്ഥരെ ശിക്ഷിച്ചിരുന്നു.

അതിരു കടന്ന്കിം വദന്തികൾ 

ന്യൂഡൽഹി ∙ ചൈനീസ് പ്രസിഡന്റ് ഷി ചിൻ പിങ്ങിനെ അട്ടിമറിയിലൂടെ പുറത്താക്കിയതായി വ്യാപക പ്രചാരണം.  എന്നാൽ, ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയോ ഔദ്യോഗിക മാധ്യമങ്ങളോ പ്രതികരിച്ചിട്ടില്ല. 

കഴിഞ്ഞയാഴ്ച ഉസ്ബെക്കിസ്ഥാനിൽ ഷാങ്‌ഹായ് സഹകരണ ഉച്ചകോടിയിൽ ഷീ ചിൻ പിങ് പങ്കെടുത്തിരുന്നു. ആ സമയത്ത് അദ്ദേഹത്തെ ചൈനീസ് പട്ടാള മേധാവി സ്ഥാനത്തു നിന്നു നീക്കിയതായും തിരിച്ചെത്തിയപ്പോൾ വീട്ടു തടങ്കലിലാക്കിയെന്നുമാണ് വാർത്തകൾ പ്രചരിക്കുന്നത്.

 

English Summary: Death penalty commuted to life for China’s ex-security chief

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com