മുസ്‌ലിം ബ്രദർഹുഡിന്റെ ആത്മീയ നേതാവ് ഖറദാവി അന്തരിച്ചു

yusuf
ഡോ. യൂസുഫുൽ ഖറദാവി
SHARE

ദോഹ ∙ വിഖ്യാത ഇസ്‌ലാമിക പണ്ഡിതൻ ഡോ. യൂസുഫുൽ ഖറദാവി (96) അന്തരിച്ചു. അറബ് ലോകത്തെ ഇസ്‌ലാമിക രാഷ്ട്രീയ‌ പ്രസ്ഥാനമായ മുസ്‌ലിം ബ്രദർഹുഡിന്റെ ആത്മീയ നേതാവാണ്. ജനാസ നമസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് ദോഹ ഇമാം അബ്ദുൽ വഹാബ് ഗ്രാൻഡ് മസ്ജിദിൽ. തുടർന്ന് അബു ഹമൂറിൽ കബറടക്കം നടക്കും.

മുസ്‌ലിം ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള മതപണ്ഡിതന്മാരിൽ ഒരാളാണ്. ഖത്തർ ആസ്ഥാനമായ ആഗോള ഇസ്‌ലാമിക പണ്ഡിതസഭയുടെ സ്ഥാപക അധ്യക്ഷനാണ്.

1926 ൽ ഈജിപ്തിലെ ഘാർബിയയിൽ ജനിച്ച ഖറദാവി 1961 മുതൽ ഖത്തറിൽ സ്ഥിരതാമസമായി. ഈജിപ്തിൽ ഏകാധിപതിയായിരുന്ന ഹുസ്നി മുബാറക്കിനെ താഴെയിറക്കിയ ജനാധിപത്യ പ്രക്ഷോഭത്തെ പിന്തുണച്ച ഖറദാവി, 2011 ഫെബ്രുവരിയിൽ ഈജിപ്തിൽ തിരിച്ചെത്തി. എന്നാൽ, 2013ൽ മുസ്‌ലിം ബ്രദർഹുഡ് നേതൃത്വം നൽകിയ സർക്കാരിനെ സൈന്യം അട്ടിമറിച്ചതിനെത്തുടർന്ന് വീണ്ടും ഖത്തറിൽ തിരിച്ചെത്തി. ഇറാഖിലെ യുഎസ് അധിനിവേശത്തിനെതിരെ ശക്തമായ നിലപാടെടുത്ത ഖറദാവി, പലസ്തീൻ പ്രതിരോധ പ്രസ്ഥാനങ്ങൾക്കും തുറന്ന പിന്തുണ നൽകി.

English Summary: Muslim scholar Yusuf Al Qaradawl passed away

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}