റഷ്യയിൽ സ്കൂളിൽ വെടിവയ്പ്; പൂർവ വിദ്യാർഥി 15 പേരെ വധിച്ചു

Pistols found in gunman | (Photo - Twitter/@CalibreObscura)
അക്രമിയുടെ മൃതദേഹത്തിൽനിന്ന് കണ്ടെടുത്ത പിസ്റ്റളുകൾ. (Photo - Twitter/@CalibreObscura)
SHARE

മോസ്കോ ∙ റഷ്യയിൽ സ്കൂളിൽ തോക്കുമായി അഴിഞ്ഞാടിയ യുവാവ് 15 വിദ്യാർഥികളെ വെടിവച്ചു കൊന്നു. 24 പേർക്ക് പരുക്കുണ്ട്. അക്രമി ഒടുവിൽ സ്വയം വെടിവച്ചു മരിച്ചു. മധ്യ റഷ്യയിലെ ഇഷ്‌വെസ്കിലാണ് സംഭവം. സ്കൂളിലെ പൂർവവിദ്യാർഥി അർത്യോം കസനറ്റ്സേവ് (34) ആണ് കൊലയാളിയെന്ന് തിരിച്ചറി‍ഞ്ഞു. നാത്‌സി ചിഹ്നമായ സ്വസ്തിക് അടയാളപ്പെടുത്തിയ കറുത്ത ഷർട്ട് ധരിച്ചാണ് അക്രമിയെത്തിയതെന്ന് പൊലീസ് പറഞ്ഞു.

മരിച്ചവരിൽ 11 പേരും സ്കൂളിലെ വിദ്യാർഥികളാണ്. മനോദൗർബല്യമുള്ളയാളാണ് അക്രമിയെന്ന് പൊലീസിനു സൂചന ലഭിച്ചിട്ടുണ്ട്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ നിർദേശമനുസരിച്ച് ഡോക്ടർമാരുടെ ഉന്നതതല സംഘം സ്ഥലത്തെത്തി.

English Summary: 15 Dead In Russia School Shooting, Gunman Kills Himself

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}