അഭ്യൂഹങ്ങൾക്ക് വിരാമം; ഷി ചിൻപിങ് പൊതുവേദിയിൽ

1248-xi-jinping
ഷി ചിൻപിങ്
SHARE

ബെയ്ജിങ് ∙ സൈനിക അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ടെന്ന കിംവദന്തി പരക്കുന്നതിനിടെ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് പൊതുവേദിയിലെത്തി. കഴിഞ്ഞ ദശകങ്ങളിലെ ചൈനയുടെ സംഭാവനകൾ അവതരിപ്പിച്ച് തലസ്ഥാന നഗരിയിൽ നടന്ന പ്രദർശനത്തിലാണ് അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായത്. 

ഉസ്ബെക്കിസ്ഥാനിൽ ഷാങ്ഹായ് സഹകരണ സംഘടനയുടെ ഉച്ചകോടിയിൽ പങ്കെടുത്ത് കഴിഞ്ഞ 16ന് തിരിച്ചെത്തിയ ശേഷം ആദ്യമായാണ് അദ്ദേഹം പൊതുവേദിയിലെത്തുന്നതെന്നു ദൃശ്യങ്ങൾ പുറത്തുവിട്ട ഔദ്യോഗിക ടിവി വെളിപ്പെടുത്തി. 

അധികാരത്തിൽ 10 വർഷം പൂർത്തിയാക്കുന്ന ഷി ചിൻപിങ്ങിന് ഒരു ടേം കൂടി തുടരാൻ, അടുത്തമാസം 16ന് ആരംഭിക്കുന്ന ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസ് വഴിയൊരുക്കുമെന്നാണു കരുതുന്നത്. 

English Summary: Xi Jinping makes first public appearance since SCO meet in mid september

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}