ഇസ്രയേൽ ആക്രമണം: 4 പലസ്തീൻകാർ കൊല്ലപ്പെട്ടു

israel-attack
വെസ്റ്റ് ബാങ്കിലെ ജെനിനിൽ ഇസ്രയേൽ റെയ്ഡിനെത്തുടർന്നു സംഘർഷമുണ്ടായ റോഡിലൂടെ ഭിന്നശേഷിക്കാർക്കുള്ള വാഹനത്തിൽ പോകുന്നയാൾ. ചിത്രം: എഎഫ്പി
SHARE

ജെനിൻ (വെസ്റ്റ് ബാങ്ക്) ∙ ഇസ്രയേൽ സൈന്യം വെസ്റ്റ് ബാങ്കിലെ ജെനിൻ പട്ടണത്തിൽ നടത്തിയ ആക്രമണത്തിൽ 4 പലസ്തീൻകാർ കൊല്ലപ്പെട്ടു. പലസ്തീൻ ഇന്റലിജൻസ് വിഭാഗം ഉദ്യോഗസ്ഥൻ അഹമ്മദ് അലവ്ന (24) ആണ് കൊല്ലപ്പെട്ടവരിൽ ഒരാളെന്നു പലസ്തീൻ അധികൃതർ സ്ഥിരീകരിച്ചു. 44 പേ‍ർക്കു പരുക്കേറ്റു. പട്ടണത്തിലെ അഭയാർഥി ക്യാംപിൽ 2 പേരെ അറസ്റ്റ് ചെയ്യാനെത്തിയ സൈനികർ സ്ഫോടനമുണ്ടായതിനു പിന്നാലെ വെടിവയ്ക്കുകയായിരുന്നുവെന്ന് ഇസ്രയേൽ അധികൃതർ പറഞ്ഞു.

English Summary: Palestine people killed in israel attack

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചായ, ചോറ്, മരുന്ന് വേണ്ട: ഓട്ടം, ചാട്ടം, ഏറ് എല്ലാമുണ്ട്; 92–ലും ജോണപ്പാപ്പൻ പുലിയാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}