ന്യൂയോർക്ക് ∙ യുഎസ് സംസ്ഥാനമായ ഫ്ലോറിഡയുടെ തെക്കുപടിഞ്ഞാറൻ തീരത്ത് ആഞ്ഞടിച്ച ഇയാൻ ചുഴലിക്കാറ്റിൽ വൻനാശം. എംഗിൾവുഡ് മുതൽ ബൊനിറ്റ ബീച്ച് വരെ 25 ലക്ഷത്തിലേറെ ജനം ദുരിതത്തിലായി.
മഴയിലും കാറ്റിലും വൈദ്യുതി, ഫോൺ ബന്ധം പൂർണമായും തകർന്നു. പത്തടിയോളം ഉയർന്ന തിരമാലകളിൽ ഒട്ടേറെ വീടുകളിൽ വെള്ളം കയറി. മിക്ക റോഡുകളും വെള്ളത്തിനടിയിലായി. സാനിബെൽ ദ്വീപിലെ ഏക പാലം തകർന്നു. വിമാനസർവീസുകളും നിർത്തിവച്ചു. ചുഴലിക്കാറ്റ് വീണ്ടും തീവ്രതയാർജിച്ചേക്കുമെന്നു മുന്നറിയിപ്പുള്ളതിനാൽ നോർത്ത് കാരലൈന, സൗത്ത് കാരലൈന, ജോർജിയ, വെർജീനിയ എന്നീ സംസ്ഥാനങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
Content Highlight: Hurricane Ian