മറിയം നവാസിന്റെ ശിക്ഷ റദ്ദാക്കി

maryam
മറിയം നവാസ് (Photo: Twitter/ @erum_Sohna)
SHARE

ഇസ്‌ലാമാബാദ് ∙ പാനമ രേഖകളിലൂടെ വെളിപ്പെട്ട അനധികൃതസ്വത്തുൾപ്പെട്ട അഴിമതിക്കേസിൽ തെളിവില്ലെന്നു ചൂണ്ടിക്കാട്ടി പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ മകൾ മറിയം നവാസിന്റെയും ഭർത്താവ് മുഹമ്മദ് സഫ്ദറിന്റെയും ശിക്ഷ റദ്ദാക്കി. ഇതോടെ മറിയത്തിന് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള അയോഗ്യതയും നീങ്ങി.

ലണ്ടനിൽ 4 ആഡംബര വസതികൾ സ്വന്തമാക്കിയതുമായി ബന്ധപ്പെട്ട കേസിൽ 2018ൽ നവാസ് ഷരീഫിന് 10 വർഷം തടവു വിധിച്ചതിനൊപ്പമായിരുന്നു മറിയത്തിന് 7 വർഷം ശിക്ഷ. സഫ്ദറിന് ഒരു വർഷം തടവ് വിധിച്ചിരുന്നു.

English Summary: Pakistani court acquits Maryam Nawaz in corruption case

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA