ന്യൂയോർക്ക് ∙ അക്രമിയുടെ കുത്തേറ്റ് ചികിത്സയിൽ കഴിയുന്ന ഇന്ത്യൻ വംശജനായ ഇംഗ്ലിഷ് നോവലിസ്റ്റ് സൽമാൻ റുഷ്ദിയുടെ ഒരു കണ്ണിന്റെ കാഴ്ചയും ഒരു കയ്യുടെ സ്വാധീനവും നഷ്ടപ്പെട്ടതായി റിപ്പോർട്ട്. സ്പെയിനിലെ ഒരു മാധ്യമത്തിന് റുഷ്ദിയുടെ ഏജന്റ് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കഴിഞ്ഞ ഓഗസ്റ്റിലാണ് പടിഞ്ഞാറൻ ന്യൂയോർക്കിൽ പൊതുചടങ്ങിൽ പ്രസംഗിക്കാനെത്തിയ റുഷ്ദിക്കു (75) കുത്തേറ്റത്. അക്രമി ന്യൂജഴ്സി സ്വദേശി ഹാദി മതാറിനെ (24) പിന്നീട് അറസ്റ്റ് ചെയ്തു. പ്രധാനമായും കഴുത്തിന് 3 കുത്തുകളാണ് ഏറ്റതെന്നും നെഞ്ചിൽ വേറെ 15 മുറിവുകളുണ്ടായിരുന്നു എന്നും അഭിമുഖത്തിൽ വെളിപ്പെടുത്തിയെങ്കിലും റുഷ്ദി ആശുപത്രി വിട്ടോ എന്നു വെളിപ്പെടുത്തിയില്ല.

English Summary: Salman Rushdie lost use of one hand, sight of one eye