നൊബേൽ പുരസ്കാരച്ചടങ്ങ്: സ്വീഡനിലെ ഇറാൻ അംബാസഡർക്കും ക്ഷണമില്ല

nobel-prize
SHARE

കോപ്പൻഹേഗൻ ∙ ഡിസംബർ 10നു നടക്കുന്ന നൊബേൽ പുരസ്കാരച്ചടങ്ങിലേക്കു സ്വീഡനിലെ ഇറാൻ അംബാസഡർക്കും ക്ഷണമില്ല. സ്ത്രീസ്വാതന്ത്ര്യം ഉൾപ്പെടെ മനുഷ്യാവകാശങ്ങൾ നിഷേധിക്കുന്ന ഇറാൻ ഭരണകൂടത്തിനെതിരെ ഇപ്പോൾ ആ രാജ്യത്തു ജനകീയപ്രതിഷേധങ്ങൾ നടക്കുന്നതു പരിഗണിച്ചാണ് ചടങ്ങിലേക്കു ക്ഷണിക്കേണ്ടെന്നു തീരുമാനിച്ചത്. 

യുക്രെയ്നിൽ ആക്രമണം നടത്തുന്ന റഷ്യയുടെയും സഖ്യരാഷ്ട്രമായ ബെലാറൂസിന്റെയും പ്രതിനിധികളെ ക്ഷണിക്കുന്നില്ലെന്ന് നൊബേൽ ഫൗണ്ടേഷൻ ഏതാനും ദിവസം മുൻപ് അറിയിച്ചിരുന്നു. സ്വീഡനിലുള്ള എല്ലാ നയതന്ത്രപ്രതിനിധികളെയും പുരസ്കാരച്ചടങ്ങിനു വിളിക്കുന്നതാണ് കീഴ്‌വഴക്കം.

English Summary: Iran barred from attending Nobel Prize ceremony after Russia and Belarus

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ ചില്ലി മഷ്റും

MORE VIDEOS