ADVERTISEMENT

കാബൂൾ ∙ വിദ്യാഭ്യാസ വിലക്കിനു പിന്നാലെ അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾക്ക് പാർക്കുകളും ജിംനേഷ്യങ്ങളും സന്ദർശിക്കുന്നതിനും താലിബാൻ ഭരണകൂടം വിലക്കേർപ്പെടുത്തി. വിലക്ക് ഈയാഴ്ച പ്രാബല്യത്തിൽ വരുമെന്നാണു ‘ദുരാചാര സദാചാര’ മന്ത്രാലയത്തിന്റെ വക്താവ് അറിയിച്ചത്.  പാർക്കിലും ജിമ്മിലും സ്ത്രീകൾക്കായി പ്രത്യേക പ്രവേശനസമയം ഏർപ്പെടുത്തിയിരുന്നെന്നും നിയമലംഘനം പതിവായതോടെ പൂർണ വിലക്ക് കൊണ്ടുവരികയാണെന്നും വക്താവ് പറഞ്ഞു.

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ താലിബാൻ അധികാരം പിടിച്ചതിനു പിന്നാലെ സ്ത്രീകളുടെ സ്വാതന്ത്ര്യം തടഞ്ഞുള്ള നടപടികൾ ശക്തമാക്കിയിരുന്നു. ശരീരം മുഴുവൻ മറയ്ക്കുന്ന വസ്ത്രം നിർബന്ധമാക്കുന്ന ഉത്തരവുൾപ്പെടെ വിവാദമായതാണ്.

 

English Summary: Women in Afghan banned from parks and gym

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com