ഹേഴ്സനിൽ വിജയകാഹളം; ആവേശമുണർത്തി സെലെൻസ്കിയുടെ റോഡ് ഷോ

volodymyr-zelenskyy
യുക്രെയ്നിലെ ഹേഴ്സൻ സന്ദർശിച്ച പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി സൈനികർക്കൊപ്പം.
SHARE

കീവ് ∙ റഷ്യയുടെ നിയന്ത്രണത്തിൽ നിന്നു യുക്രെയ്ൻ തിരിച്ചുപിടിച്ച ഹേഴ്സൻ നഗരത്തിൽ ആവേശമുണർത്തി പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുടെ സന്ദർശനം. 9 മാസത്തോളമായി തുടരുന്ന റഷ്യൻ അധിനിവേശത്തിൽ യുക്രെയ്ൻ സൈന്യത്തിനുണ്ടായ ഏറ്റവും വലിയ വിജയമാണ് ഹേഴ്സനിലേത്. യുക്രെയ്ൻ സേന ഹേഴ്സൻ വളഞ്ഞതോടെ റഷ്യ നിയമിച്ച പ്രാദേശിക ഭരണാധികാരികൾ എഴുപതിനായിരത്തിലേറെ ജനങ്ങളെ ഒഴിപ്പിച്ച ശേഷം നഗരം വിട്ടു. നഗരത്തിലെ റഷ്യൻ പതാകകളും സ്മാരകങ്ങളും യുക്രെയ്ൻ സൈന്യം നീക്കംചെയ്തു.

ജനങ്ങളെ അഭിവാദ്യം ചെയ്തും സൈനികർക്കൊപ്പം ഫോട്ടോയെടുത്തും സെലെൻസ്കി വിജയം ആഘോഷിച്ചു. അവസാനത്തിന്റെ തുടക്കമാണിതെന്ന് അദ്ദേഹം പറഞ്ഞു. മുൻപും യുദ്ധമുന്നണികളിൽ നേരിട്ടെത്തി സൈനികർക്ക് പ്രസിഡന്റ് ആവേശം പകർന്നിരുന്നു. സെലെൻസ്കിയുടെ സന്ദർശത്തെക്കുറിച്ചു പ്രതികരിക്കാൻ വിസമ്മതിച്ച റഷ്യൻ അധികൃതർ ഹേഴ്സൻ റഷ്യൻ ഫെഡറേഷന്റെ ഭാഗമാണെന്നു അവകാശപ്പെട്ടു.

English Summary: Ukraine vows to keep pushing Russia out after Kherson liberation

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ ചില്ലി മഷ്റും

MORE VIDEOS